എസ്ബിഐ പലിശ നിരക്ക് കുറച്ചത് മോദിയുടെ സുഹൃത്തുക്കളായ യെസ് ബാങ്കിനെ സഹായിക്കാന്‍: കോണ്‍ഗ്രസ്

single-img
12 March 2020

എസ്ബിഐ തങ്ങളുടെ പലിശ നിരക്ക് കുറച്ചത് മോദിയുടെ സുഹൃത്തുക്കളായ യെസ് ബാങ്കിനെ സഹായിക്കാനാണ് എന്ന് പ്രതിപക്ഷമായ കോൺഗ്രസ്. സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കും ബാങ്ക് കഴിഞ ഡവസം പലിശ കുറച്ചുകൊണ്ട് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

ഇന്ത്യൻ സാമ്പത്തികാവസ്ഥ കൊറോണാ വൈറസിന്റെ പിടിയിലാണെന്നും എന്നിട്ടും പ്രധാനമന്ത്രിയും നിര്‍മലാ സീതാരാമനും നിശബ്ദത പാലിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ‘രാജ്യത്തെ ഓഹരി വിപണിയിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപമുള്ളവര്‍ കടുത്ത നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്.

കേവലം 72 മണിക്കൂറുകൊണ്ട് ചെടുകിട, ഇടത്തരം നിക്ഷേപകര്‍ക്ക് നഷ്ടമായത് 18 ലക്ഷം കോടി രൂപയാണ്. ജോലി ചെയ്യുന്ന ശമ്പളക്കാരുടെയും ചെറുകിട നിക്ഷേപകരുടേയും പണമാണിത്’, സുര്‍ജേവാല പറഞ്ഞു. രാജ്യം ഇപ്പോൾ കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമായ പ്രസ്താവന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.