സമുദ്രാതിര്‍ത്തി ലംഘിച്ച 15 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍

single-img
12 March 2020

രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ച ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍. അതിര്‍ത്തി കടന്ന 15 പേരെയാണ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി തീരത്തു നിന്നാണ് ഇവര്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായത്.രണ്ടു ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.അറസ്റ്റിലായവരെ തൂത്തുക്കുടി താരുമലൈ പൊലീസിനു കൈമാറി