മഴ വില്ലനായപ്പോൾ ടോസിടാന്‍ പോലും സാധിച്ചില്ല; ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിന മത്സരം ഉപേക്ഷിച്ചു

single-img
12 March 2020

ധർമശാലയിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശക്തമായ മഴമൂലം ഉപേക്ഷിച്ചു.രൂക്ഷമായി പെയ്ത മഴയെ തുടര്‍ന്ന് ടോസിടാന്‍ പോലും സാധിച്ചില്ല. മൂന്നു മത്സരങ്ങളാണ് പരമ്പരയിൽ ആകെ ഉള്ളത്. ഇനി രണ്ടാം മത്സരം 15ന് ലഖ്‌നൗവില്‍ നടക്കും. തുടർന്ന് 18ന് കൊല്‍ക്കത്തയിലാണ് മൂന്നാം ഏകദിനം.

പക്ഷെ കൊറോണ ഭീതിയിൽ ഈ രണ്ട് മത്സരങ്ങള്‍ക്കും കാണികളെ പ്രവേശിപ്പിച്ചേക്കില്ല. ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം 6.30ന് മുമ്പ് ഗ്രൗണ്ട് ഉണങ്ങിയില്ലെങ്കില്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ മഴ വീണ്ടും എത്തിയതോടെ കാര്യങ്ങള്‍ക്ക് തീരുമാനമാവുകയായിരുന്നു. അതേസമയം കുറഞ്ഞത് 20 ഓവര്‍ മത്സരമെങ്കിലും കളിക്കുമെന്ന വാര്‍ത്തകളും പുറത്തതുവന്നിരുന്നു.