’ഹേയ് സിനാമിക’ ചിത്രീകരണം ആരംഭിച്ചു; ദുൽഖറിന് നായികയായി കാജല്‍ അഗര്‍വാള്‍

single-img
12 March 2020

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ പുതിയ തമിഴ് ചിത്രമായ ‘ഹേ സിനാമിക’യുടെ ചിത്രീകരണം ആരംഭിച്ചു.ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്ത ഡാന്‍സ് കോറിയോഗ്രാഫര്‍ ആയ ബ്രിന്ദ മാസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഈ ചിത്രത്തിൽ ദുല്‍ഖറിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരമായ കാജല്‍ അഗര്‍വാളാണ്.

പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന പ്രണയ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ചിത്രം ഒരേസമയം മലയാളത്തിലും, തമിഴിലും ചിത്രം റിലീസ് ചെയ്യും. നായികാ നിരയിൽ അതിഥി റാവു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രീത ജയറാമന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് മലയാളി കൂടിയായ ഗോവിന്ദ് വസന്തയാണ്.