ഡൽഹി കലാപം: വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തിൽ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്

single-img
12 March 2020

ഡൽഹിയിൽ നടന്ന വർഗീയ കലാപങ്ങൾക്ക് പിന്നെ കാരണമായി സോണിയ ഗാന്ധി, കപിൽ മിശ്ര, വാരിസ് പത്താൻ ഉൾപ്പടെയുള്ള നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിൽ ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു.

ഹർജിയിലൂടെ വിദ്വേഷപ്രസംഗം നടത്തിയാതായി ആരോപിക്കപ്പെട്ട നേതാക്കൾക്കും, ഡൽഹി സർക്കാരിനും ,സിറ്റി പോലീസ് കമ്മീഷണർക്കുമാണ് നോട്ടീസ് അയച്ചത്. അതേസമയം ഡൽഹിയിലെ കലാപ കേസുകൾ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി മാർച്ച് 20 ലേക്ക് മാറ്റി.

കലാപങ്ങളുടെ ബന്ധപ്പെട്ട കേസുകളിൽ ഇതു വരെ 712 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി സംസ്ഥാന പോലീസ് അറിയിച്ചു. വിവിധ കേസുകളിലായി 200ലേറെ പേർ പിടിയിലായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇപ്പോൾ സംസ്ഥാനം പൂർണ്ണമായും സാധാരണ നിലയിലാണെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും ദില്ലി പൊലീസ് പിആർഒ എം എസ് രൺധാവ മാധ്യമങ്ങളോട് വിശദീകരിച്ചു.