പോൾ ഹെയ്ലിയെ കിട്ടിയില്ല,പകരം പോൾ ബാർബറെ കിട്ടിയിട്ടുണ്ട്; സെൻകുമാറിനെതിരെ 27 ഡി​ഗ്രിക്കു മുകളിൽ ചൂടായി ട്രോളന്മാർ

single-img
12 March 2020

ചരിത്ര സത്യങ്ങൾ തിരുത്താനും ഇല്ലാത്ത ചരിത്രം സൃഷ്ടിക്കാനും ബിജെപി നേതാക്കളോളം ആരും വരില്ല. വീണിടത്ത് കിടന്ന് ഉരുണ്ട് കോമാളികളാകുന്ന ചരിത്രം വേറെ. അതിന്റെ ഏറ്റവും പുതിയ മാരക വേർഷനാണ് മുൻ ഡി.ജി.പി സെൻകുമാർ. വാട്സാപ്പില്‍ കിട്ടിയ ഡോ.പോള്‍ ഹെയ്‍ലിയുടെ വീഡിയോയില്‍ കൊവിഡ് 19, 27 ഡിഗ്രി സെല്‍ഷ്യസില്‍ അതിജീവിക്കില്ലെന്ന് സെൻകുമാർ പ്രവചനം നടത്തിയിരുന്നു. അന്ന് തുടങ്ങിയതാണ് ഡോ.പോള്‍ ഹെയ്‍ലിയെ കേരളം അന്വേഷിക്കാന്‍. അതും പോരാഞ്ഞ് പൊതുസമൂഹത്തിന് മുന്നില്‍ പത്രസമ്മേളനം നടത്തി പാണ്ഡിത്യം തെളിയിക്കാനുള്ള ശ്രമവും സെൻകുമാർ നടത്തി. പോള്‍ ബാര്‍ബറെ കിട്ടിയിട്ടും സെന്‍കുമാറിന്‍റെ ഡോ.പോള്‍ ഹെയ്‍ലിയെ കണ്ടെത്താന്‍ മലയാളിക്ക് കഴിഞ്ഞിട്ടില്ല.

അപ്പോഴും സെന്‍കുമാർ തന്‍റെ ഫോണില്‍ ഡോ.പോള്‍ ഹെയ്‍ലിയെ തപ്പിയിരിപ്പാണ്. അതിന്റെ പേരിൽ ട്രോളന്മാരും ചൂടായിട്ടുണ്ട്. ഇതു പോലുള്ള വിവരക്കേടുകൾ എഴുന്നള്ളിക്കാൻ എങ്ങനെ കഴിയുന്നു എന്നു തുടങ്ങി ഇനിയും ഇതാവർത്തിച്ചാൽ പഴയ പോലീസാണെന്ന് നോക്കണ്ട പിടിച്ച് അകത്തിടാനും ട്രോളന്മാർ പറയുന്നുണ്ട്.