ഡല്‍ഹി കലാപം: കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച് സർക്കാർ മാതൃകയാകും: അമിത് ഷാ

single-img
12 March 2020

ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ ഉൾപ്പെട്ടവർ ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരാണെങ്കിലും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികൾ ആയവരെ നിയമത്തിന് മുന്നിലെത്തിച്ച് സർക്കാർ മാതൃക കാട്ടുമെന്നും അദ്ദേഹം രാജ്യസഭയില്‍ സംസാരിക്കവെ പറയുകയുണ്ടായി.

ഡൽഹി കലാപങ്ങളുടെ ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടിയിട്ടില്ല. നിലവിൽ ഡൽഹിയിൽ നടന്ന കലാപങ്ങളിൽ എഴുനൂറിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. കലാപം നടത്തിയവരുടെ ദൃശ്യങ്ങൾ സൂക്ഷ്പരിശോധന നടത്തുന്നു.അതിൽ നിന്നും ഇതുവരെ 1922 പേരെ തിരിച്ചറിഞ്ഞു. കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.