കര്‍ണാടകയില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരിച്ചു

single-img
12 March 2020


ബംഗളുരു: ഇന്ത്യയിലെ ആദ്യ കൊറോണ മരണം കര്‍ണാടകയില്‍. കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ധീഖി (79) ആണ് മരിച്ചത്. കൊറോണ വൈറസ് കാരണമുള്ള മരണമാണെന്ന് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു.

ഉംറ കഴിഞ്ഞ് ഫെബ്രുവരി 29ന് സൗദി അറേബ്യയില്‍ നിന്ന് തിരികെയെത്തിയ ഹുസൈന്‍ സിദ്ധീഖിയെ എയര്‍പോര്‍ട്ടില്‍ പരിശോധനക്ക് വിധേയനാക്കിയെങ്കിലും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.പിന്നീട് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദേഹം ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് മരിച്ചത്.