യാത്ര ചെയ്യാൻ ആളില്ല; കെഎസ്ആർടിസി ബെംഗളൂരുവിൽ നിന്നുളള നാലിലൊന്ന് സർവീസുകളും റദ്ദാക്കി

single-img
12 March 2020

രാജ്യമെങ്ങും കൊറോണ ഭീതി ദിനംപ്രതി പടരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസുകളിൽ യാത്രക്കാർ തീരെ കുറഞ്ഞു. യാത്ര ചെയ്യാൻ ആളില്ലാതായതോടെ ബെംഗളൂരുവിൽ നിന്നുളള നാലിലൊന്ന് സർവീസുകളും കെഎസ്ആർടിസി റദ്ദാക്കി. ഇതിന് സമാനമായി കർണാടക ആർടിസിയുടെ ബുക്കിങ്ങിലും ഇടിവുണ്ട്. ഏത് സമയവും ജനങ്ങളാൽ നിറഞ്ഞിരുന്ന ബെംഗളൂരുവിലെ സാറ്റലൈറ്റ് ബസ്റ്റാന്‍റ് ഏറെക്കുറെ ശൂന്യമാണ്.

Support Evartha to Save Independent journalism

കേരളത്തിലുംകർണാടകയിലും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥിതി ഇങ്ങനെയായത്. ഇതുമൂലം നഷ്ടം കൂടുതൽ സംഭവിക്കുന്നത് കേരള ആർടിസിക്കാണ്.ആഴ്ചയുടെ അവസാനത്തിൽ പോലും യാത്രക്കാരില്ല. ബെംഗളൂരുവിലേക്ക് ആകെയുളള 48ൽ 12 സർവീസ് ഇന്ന് മാത്രം റദ്ദാക്കി. കഴിഞ്ഞ ദിവസം ഓടാതിരുന്നത് പത്തെണ്ണമാണ്.