കൊറോണയെ നേരിടാൻ ഐഎംഎഫിനോട് അഞ്ച് ബില്യണ്‍ ഡോളറിന്റെ അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച്‌ ഇറാന്‍

single-img
12 March 2020

നിയന്ത്രണാതീതമായി രാജ്യമാകെ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ രാജ്യാന്തര നാണയ നിധിയോട് (ഐഎംഎഫ്) സഹായം അഭ്യര്‍ത്ഥിച്ച്‌ ഇറാന്‍. നിലവിൽ വൈറസ് വ്യാപനത്തെ ചെറുക്കാൻ അഞ്ച് ബില്യണ്‍ ഡോളറിന്റെ അടിയന്തര സഹായമാണ് ഇറാന്‍ ആവശ്യപ്പെട്ടത്. ഇന്ന് ഒറ്റദിവസം മാത്രം ഇറാനിൽ 75 പേര്‍ മരിച്ചതോടെ രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 429 ആയി ഉയര്‍ന്നു.

ഇതേവരെ 121 രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചതിനൊപ്പം മരണസംഖ്യ 4292 ആയി ഉയര്‍ന്നു.ലോകമാകെ ഒന്നേകാല്‍ലക്ഷം പേരില്‍ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഓരോ ദിവസം ചെല്ലുന്തോറും ഇറ്റലിയിലും ഇറാനിലും സൗത്ത് കൊറിയയിലും രോഗബാധിതരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇറാന്‍ രാജ്യാന്തര നാണയ നിധിയോട് സഹായം തേടിയത്. രാജ്യത്തെ . സൂപ്പര്‍മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചു. ജനസംഖ്യയില്‍ഭൂരിഭാഗവും ഇപ്പോൾ വീടുകളില്‍തന്നെ കഴിയുകയാണ്. നിലവിൽ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ഇറാന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.