സർക്കാർ ജാഗ്രതാ നിര്‍ദേശം ലംഘിച്ച് കൊറോണ ബാധിതമായ കോട്ടയത്ത് ബിജെപി യോഗം

single-img
12 March 2020

കൊറോണ ഭീതി ഉയര്‍ത്തവെ വൈറസ് വ്യാപിക്കുന്നത് തടയാനായിസംസ്ഥാന സർക്കാർ പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശം ലംഘിച്ച് ബിജെപി യോഗം. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കോട്ടയത്ത് ബിജെപി ജില്ലാ പ്രസിഡന്റിന്റെ ചുമതല ഏൽക്കൽ ചടങ്ങിൽ 150ഓളം പേരാണ് പങ്കെടുത്തത്.

രോഗബാധ സംശയത്തില്‍ നിരവധി ആളുകള്‍ ചികിത്സയിലുള്ള ജില്ലയിലാണ് ആളുകള്‍ കൂട്ടംചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം ബിജെപി ലംഘിച്ചത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തേക്ക് മാധ്യമങ്ങള്‍ എത്തിയപ്പോഴേക്കും പരിപാടി പെട്ടെന്ന് നിര്‍ത്തി നേതാക്കള്‍ പോയി. കോട്ടയത്ത് കഴിഞ്ഞ ദിവസം രാഷ്ട്രീയ പാര്‍ട്ടികളുടെയും മതമേലധ്യക്ഷന്മാരുടെയും യോഗം വിളിച്ച് കലക്ടര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതാണ്.

കൊറോണ ബാധിച്ച രോഗികളുടെ ഫ്ലോചാര്‍ട്ട് ഉള്‍പ്പെടെ തയ്യാറാക്കി സംസ്ഥാനമാകെ അതിജാഗ്രതയോടെ ആരോഗ്യ വകുപ്പ് മുന്നോട്ടുപോവുന്നതിനിടെയാണ് ഇത്തരത്തില്‍ പൊതുപരിപാടി. ഫ്ലോചാര്‍ട്ടില്‍ ഉള്‍പ്പെട്ട സ്ഥലത്തിന് സമീപം തന്നെ നടത്തപ്പെട്ടത്.