ഒടുവിൽ ഹോളിവുഡിലും കൊറോണ ചുവടുറപ്പിച്ചു;​ ടോം ഹാങ്ക്​സിനും ഭാര്യക്കും കൊവിഡ് ബാധ

single-img
12 March 2020

സിഡ്​നി: ഹോളിവുഡ്​ സൂപ്പർതാരം ടോം ഹാങ്ക്​സിനും ഭാര്യ റിതക്കും ​കോവിഡ്​ 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ്​ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്​. നിലവിൽ ആസ്​ട്രേലിയയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്​​ ഇരുവരും. കോവിഡ്​ 19 വൈറസ്​ ബാധയേറ്റെന്ന്​ പറയുന്ന ആദ്യത്തെ ഹോളിവുഡ്​ താരമാണ്​ ഹാങ്ക്​സ്​.

‘ഞാനും റിതയും ആസ്​ട്രേലിയയിലായിരുന്നു. ജലദോഷവും ശരീരവേദനയും ചെറിയ പനിയും കാരണം ഞങ്ങൾ രണ്ട്​ പേരും ക്ഷീണിതരായിരുന്നു. കാര്യങ്ങൾ ശരിയായ രീതിയിൽ പോവേണ്ടതുള്ളത്​ കൊണ്ട്​ കൊറോണ വൈറസ്​ ബാധയുണ്ടോ എന്നറിയാനായി ടെസ്റ്റ്​ ചെയ്​തു. ഫലം വന്നപ്പോൾ പോസിറ്റീവാണ്’​. ഗ്ലൗസിൻെറ ചിത്രമടക്കമാണ്​ ഹാങ്ക്​സ്​ ട്വിറ്ററിൽ പോസ്റ്റിട്ടത്​.

‘മെഡിക്കൽ ​ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം നിർബന്ധമായും പിന്തുടരേണ്ടതുണ്ട്​. പൊതു ജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത്​ ഞങ്ങൾ നിരീക്ഷണത്തിൽ തുടരുമെന്നും കൂടുതൽ വിവരങ്ങൾ ട്വിറ്ററിലൂടെ അറിയിക്കുമെന്നും ടോം ഹാങ്ക്​സ്​ അറിയിച്ചു.