കേരളത്തില്‍ വീണ്ടും കൊറോണ; സ്ഥിരീകരിച്ചത് കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്ക്

single-img
12 March 2020

കേരളത്തിൽ ഇന്ന് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 ( കൊറോണ) സ്ഥിരീകരിച്ചു. ദുബായിൽ നിന്നും എത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടുകൂടി കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി ഉയർന്നു.

നിലവിൽ തിരുവനന്തപുരം സ്വദേശിയുടെ അന്തിമഫലം ലഭിക്കാനുണ്ട്. അതേസമയം കൊറോണ എന്ന് സംശയിക്കുന്ന 4150 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് പറയാറായിട്ടില്ല. ഈ മാസം 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ആവര്‍ത്തിക്കുന്നു. ടൂറിസം, വ്യാപാരം എന്നീ മേഖലകളെ സ്തംഭിപ്പിക്കാനല്ല , എന്നാൽ ഇത് ജാഗ്രത തുടരേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.