പൗരത്വവിരുദ്ധ പ്രതിഷേധക്കാരുടെ ചിത്രങ്ങളുള്ള ബാനര്‍ നീക്കില്ല; സുപ്രിംകോടതിയെ സമീപിക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍

single-img
12 March 2020


ന്യൂദല്‍ഹി- പൗരത്വ ഭേദഗതിക്ക് എതിരായ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ പ്രതികളെന്ന് ആരോപിക്കുന്ന വ്യക്തികളുടെ ചിത്രങ്ങളും വിശദാംശങ്ങളും ബാനറാക്കിയത് നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി. എത്രയും പെട്ടെന്ന് കുറ്റാരോപിതരുടെ ചിത്രങ്ങളും ബാനറുകളുമൊക്കെ എടുത്തൊഴിവാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇത് നീതികേടാണെന്നും സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പാലിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുറ്റാരോപിതരുടെ വിവരങ്ങള്‍ പരസ്യമാക്കിയ നടപടി ശരിയാണെന്ന നിഗമനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ആദിത്യനാഥ് സര്‍ക്കാര്‍. ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.