വിമതരെ അനുനയിപ്പിക്കാന്‍ എത്തിയ മധ്യപ്രദേശ് മന്ത്രിമാരെ കയ്യേറ്റം ചെയ്ത് കര്‍ണാടക പോലിസ്

single-img
12 March 2020


ബംഗളുരു: മധ്യപ്രദേശ് കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം പോയ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ബംഗളുരുവിലെത്തിയ മധ്യപ്രദേശ് മന്ത്രിമാര്‍ക്ക് പോലിസിന്റെ കയ്യേറ്റം. മന്ത്രിമാരായ ജിതു തിവാരി,നാരായണ്‍ ചൗധരി എന്നിവരാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെത്തി നേരിട്ട് കാണാന്‍ ശ്രമിച്ചത്. എന്നാല്‍ മന്ത്രിസംഘത്തെ പോലിസ് തടയുകയും കരുതല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇതിനിടെയാണ് പോലിസ് മന്ത്രിമാരെ കയ്യേറ്റം ചെയ്തതെന്ന് ഡി.കെ ശിവകുമാര്‍ ആരോപിച്ചു. എംഎല്‍എമാരെ കാണുന്നതില്‍ നിന്ന് തടഞ്ഞ പോലിസ് പിന്നീട് ഇവരെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കുകയായിരുന്നു. വിമത എംഎല്‍എമാരെ കണ്ട് സംസാരിച്ച് അനുനയിപ്പിക്കാനായി പാര്‍ട്ടി ഈ മന്ത്രിമാര്‍ക്ക് ദൗത്യം നല്‍കിയിരുന്നു.