മദ്യ ലഹരിയില്‍ മൂന്ന് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍

single-img
11 March 2020

ജമ്മു കശ്മീരിലെ കത്വയില്‍ മദ്യ ലഹരിയിൽ മൂന്ന് വയസ്സുകാരി ക്രൂരമായി ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ.ഇരുപത് വയസുകാരനായ പ്രതി കടുത്ത മദ്യപാനിയാണ് എന്ന് കത്വ എസ്എസ്പി ഡോ. ശൈലേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ഇരയായ കുട്ടിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ വീട്ടിൽ അച്ഛനും അമ്മയും ഇല്ലാതിരുന്ന സമയത്താണ് ക്രൂരകൃത്യം നടന്നത്. വീട്ടിൽ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. അതേസമയം പ്രതിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കുട്ടിയുടെ വീട്ടില്‍ നിന്ന് ലഭിച്ചു. കാശ്മീരിലെ കത്വ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുന്ന ഇയാള്‍ യുപി സ്വദേശിയാണ് എന്നാണ് സൂചന.