വളര്‍ത്തുപൂച്ചയുടെ സൗന്ദര്യത്തില്‍ ദേഷ്യം പിടിച്ച് കുത്തിക്കൊന്നു; യുവതിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ

single-img
11 March 2020

സിഡ്‌നി: വളര്‍ത്തുപൂച്ചയുടെ സൗന്ദര്യത്തില്‍ അസൂയപൂണ്ട് അതിദാരുണമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് രണ്ട് വര്‍ഷം തടവ്ശിക്ഷ. ആസ്‌ട്രേലിയന്‍ സ്വദേശിനി സെലിന്‍ ഷെഡ് (20)നെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷാ കാലവധിയില്‍ പതിനഞ്ച് മാസം പരോള്‍ നല്‍കരുതെന്നും നിര്‍ദേശമുണ്ട്. 2019 ഒക്ടോബറിലാണ് അവര്‍ തന്റെ വളര്‍ത്തുപൂച്ചയായ ജിഞ്ചറിനെ 20 തവണ കത്തിക്കൊണ്ട് കുത്തിക്കൊന്ന ശേഷം വലിച്ചെറിഞ്ഞത്. മുറിവേറ്റ് ചത്ത നിലയില്‍
കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ അയല്‍വാസികളാണ് അധികൃതരെ വിവരമറിയിച്ചത്. അതേസമയം യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കുടുംബം പോലിസിനെ അറിയിച്ചു. എന്നാല്‍ കേസ് സംബന്ധിച്ച് മാനസിക ആരോഗ്യവിദഗ്ധന് പൂച്ച അതീവ സുന്ദരിയായിരുന്നു. അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് സെലിന്‍ മൊഴി നല്‍കി. കൂടാതെ നായയെ മോഷ്ടിച്ച കേസിലും സെലിന്‍ പ്രതിയാണ്.

മുറിവേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ അയല്‍വാസികളാണ് അധികൃതരെ വിവരമറിയിച്ചത്. അതേസമയം യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കുടുംബം പോലിസിനെ അറിയിച്ചു. എന്നാല്‍ പൂച്ച അതീവ സുന്ദരിയായിരുന്നു. അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് സെലിന്‍ മൊഴി നല്‍കി. കൂടാതെ നായയെ മോഷ്ടിച്ച കേസിലും സെലിന്‍ പ്രതിയാണ്.