ഷുഹൈബ് വധക്കേസിന്റെ വിചാരണ ഹൈക്കോടതി നിര്‍ത്തിവെച്ചു

single-img
11 March 2020

ഷുഹൈബ് കൊലപാതക കേസിൽ വിചാരണ നിർത്തിവച്ച് കേരള ഹൈക്കോടതി. ഷുഹൈബിന്റെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യമില്ല എന്ന് പറഞ്ഞ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കുടുംബം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ സാഹചര്യത്തിൽ വിചാരണ നിർത്തിവയ്ക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. തലശേരിയിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഷുഹൈബ് വധക്കേസ് പരിഗണിക്കുന്നത്.

കേസിൽ സമർപ്പിക്കപ്പെട്ട രണ്ട് കുറ്റപത്രങ്ങളും ഒന്നിച്ച് പരിഗണിക്കും. കൊലപാതകം, ഗൂഢാലോചന എന്നിങ്ങനെ രണ്ട് കുറ്റപത്രങ്ങളാണുള്ളത്. 2018 ഫെബ്രുവരി 12നായിരുന്നു തെരൂരിലെ തട്ടുകയിൽ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.