സൗദിയിലെ ഫര്‍ണിഷ്‍ഡ് അപ്പാര്‍ട്ട്മെന്‍റിൽ തീപിടിത്തം; ആറ് പേർക്ക് പരിക്ക്; 22 പേരെ ഒഴിപ്പിച്ചു

single-img
11 March 2020

സൗദി അറേബ്യയിലെ ബുറൈദ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിഷ്‍ഡ് അപ്പാര്‍ട്ട്മെന്‍റിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ തീപ്പിടുത്തത്തില്‍ ആറുപേര്‍ക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ അഞ്ചുപേര്‍ക്ക് സംഭവസ്ഥലത്ത് വെച്ച് റെഡ് ക്രസന്‍റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നൽകിയശേഷം ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

കെട്ടിടത്തിന്‍റെ രണ്ടാംനിലയിൽ ഉണ്ടായിരുന്ന സ്റ്റോര്‍ റൂമില്‍ സംഭവിച്ച തീപിടിത്തത്തെ തുടർന്ന് ആ സമയം ഉണ്ടായിരുന്ന താമസക്കാരും ജീവനക്കാരും ഉള്‍പ്പടെ 22 പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഒഴിപ്പിച്ചു. തുടർന്ന് നടത്തിയ ശ്രമത്തിൽ തീയണച്ചതായി അല്‍ഖസീം സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഇബ്രാഹിം അബല്‍ഖൈല്‍ അറിയിച്ചു.