ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതില്‍ വിഷമം പങ്കുവെച്ച് രാഹുല്‍ഗാന്ധി

single-img
11 March 2020


ദില്ലി: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതില്‍ വിഷാദ പ്രതികരണവുമായി രാഹുല്‍ഗാന്ധി. തന്റെ വീട്ടില്‍ ഏത് നേരത്തും വരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്ന ആളാണ് ജ്യോതിരാദിത്യ സിന്ധ്യ. കോളജ് കാലം മുതല്‍ തനിക്ക് ഒപ്പമുണ്ടായിരുന്ന ആളാണ് അദേഹമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ബിജെപിയിലേക്ക് പോകും മുമ്പ് രാഹുലുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അദേഹം അനുവാദം തന്നില്ലെന്നാണ് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഇത് തള്ളുന്ന വിശദീകരണമാണ് രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. ഡൂന്‍ സ്‌കൂളിലെ രാഹുല്‍ഗാന്ധിയുടെ സഹവിദ്യാര്‍ത്ഥിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.