പത്രത്തിനെതിരെയല്ല, ചന്ദ്രിക ഓഫീസിലെ വിജിലന്‍സ് പരിശോധന അഴിമതിപ്പണം സംബന്ധിച്ച അന്വേഷണം: പിണറായി വിജയന്‍

single-img
11 March 2020

പാലാരിവട്ടം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലൻസ് സംഘം ചന്ദ്രിക ഓഫീസിൽ പരിശോധന നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചന്ദ്രിക ഓഫീസിൽ അഴിമതിപ്പണം സംബന്ധിച്ച അന്വേഷണമാണ് നടന്നതെന്നും അത് ഒരിക്കലും ദിനപ്പത്രത്തിന് എതിരായ നടപടിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാലാരിവട്ടം അഴിമതി കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ചന്ദ്രിക ഓഫീസിൽ നിന്നും പരിശോധനയിൽ 34 രേഖകളും ഒരു സിഡിയും കണ്ടെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് ചന്ദ്രിക ദിനപ്പത്രത്തിന്റെ ക്യാംപെയ്നിന്റെ ഭാഗമായ പണമാണെന്ന് ഇബ്രാഹിംകുഞ്ഞു വിശദീകരിച്ചു. മാത്രമല്ല, തന്റെ അക്കൗണ്ടുമായി ഈ പണത്തിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.