കമൽ ഹാസനും ഗൗതം വാസുദേവ് മേനോനും വീണ്ടും ഒന്നിക്കുന്നു; വരുന്നത് വേട്ടൈയാട് വിളൈയാട് രണ്ടാം ഭാഗം

single-img
11 March 2020

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത കമല്‍ഹാസൻ നായകനായ സിനിമ വേട്ടൈയാട് വിളൈയാട്. ആ സമയത്തെ വൻ ഹിറ്റായിരുന്നു. ഈ സിനിമയ്ക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. അതും തങ്ങൾ ഒരുക്കിയ വേട്ടൈയാട് വിളൈയാട് എന്ന സിനിമയുടെ രണ്ടാം ഭാഗം തന്നെയാകും ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഗൗതം മേനോൻ ചിത്രത്തിന്റെ തിരക്കഥ എഴുതിത്തുടങ്ങിയിട്ടുണ്ട്. ആദ്യ ഭാഗത്തിൽ ഡിസിപി രാഘവൻ എന്ന പൊലീസ് ഓഫീസറായിട്ടാണ് കമല്‍ഹാസൻ അഭിനയിച്ചിരുന്നത്. ഇപ്പോൾ ഒരുങ്ങുന്ന രണ്ടാം ഭാഗത്തിലും കമല്‍ഹാസൻ പൊലീസ് ഓഫീസറുടെ വേഷത്തില്‍ തന്നെയാകും. അതേപോലെ തന്നെ ജ്യോതികയായിരുന്നു നായികയായി അന്ന് എത്തിയത്. എന്നാൽ ഇപ്പോൾ ആരാണ് നായികയാവുക എന്ന കാര്യത്തിൽ ഒരു തീരുമാനം വന്നിട്ടില്ല.