ജ്യോതിരാദ്യ സിന്ധ്യ ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

single-img
11 March 2020


ദില്ലി: മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിസിന്ധ്യക്ക് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം. ഈ മാസം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ഇതില്‍ മധ്യപ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരിക്കുകയാണ് സിന്ധ്യ.മാര്‍ച്ച് 26നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക.

വെള്ളിയാഴ്ചയാണ് നോമിനേഷന്‍ നല്‍കാനുള്ള അവസാനതീയതി. മധ്യപ്രദേശിലെ കമല്‍നാഥ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ബിജെപി സിന്ധ്യയെ ഉപയോഗിച്ചായിരുന്നു തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു.മധ്യപ്രദേശ് കാബിനറ്റ് ഇതേതുടര്‍ന്ന് രാജിവെച്ചിരുന്നു