മീടുവില്‍ കുടുങ്ങിയ ഹോളിവുഡ് നിര്‍മാതാവിന് 23 വര്‍ഷം തടവുശിക്ഷ

single-img
11 March 2020


ന്യൂയോര്‍ക്ക്: ലോകമാകെ ചര്‍ച്ച ചെയ്ത മീടു ക്യാമ്പയിനില്‍ കുടുങ്ങിയ മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകനും ഹോളിവുഡ് സിനിമ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്‌റ്റെന് 23 വര്‍ഷം കഠിനതടവിന് വിധിച്ച് കോടതി.

സിനിമാതാരങ്ങളായ ലൂസിയ ഇവാന്‍സ്,സല്‍മ ഹയേക്ക് അടക്കമുള്ള പന്ത്രണ്ടോളം സ്ത്രീകളാണ് മീടു ക്യാമ്പയിനിലൂടെ ഇയാള്‍ക്ക് എതിരെ ലൈംഗികചൂഷണം വെളിപ്പെടുത്തിയത്. ഫെബ്രുവരി 24ന് കോടതി അദേഹം കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് കോടതി ശിക്ഷ വിധിച്ചത്. പരമാവധി 29 വര്‍ഷമാണ് തടവ് ശിക്ഷ അനുഭവിക്കേണ്ട വകുപ്പുകളാണ് വെയ്ന്‍സ്റ്റെനെതിരെ തെളിഞ്ഞത്.