മുറിവെെദ്യൻ ആളെക്കൊല്ലും: വീഡിയോ കണ്ട് ടിഷ്യൂ ഉപയോഗിച്ചുണ്ടാക്കുന്ന മാസ്ക് ധരിക്കരുത്: വലിയ അപകടം

single-img
11 March 2020

ഒന്നുരണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുന്ന ഒരു വീഡിയോ ആണ് ടിഷ്യൂ ഉപയോഗിച്ച് മാസ്ക് നിർമ്മിച്ച് ഉപയോഗിക്കുന്നത്. എന്നാൽ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന രീതിയിൽ മാസ്ക് നിർമ്മിച്ച് ഉപയോഗിച്ചാൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും സംഭവിക്കുന്നത്. ഇത് സംബന്ധിച്ച് സന്ദീപ് ബാലസുധ ഫേസ്ബുക്കിൽ നൽകിയ കുറിപ്പ് വായിക്കാം. 

Support Evartha to Save Independent journalism

കുറിപ്പ്: 

ഈ വീഡിയോ ഒട്ടുമിക്കവരും കണ്ടുകാണും. ലോകത്ത് എല്ലാത്തിനും DIY സൊലൂഷ്യൻ ഉണ്ടെന്ന് കരുതുന്ന ഒരു വലിയ സമൂഹം ഇന്നുള്ളതുകൊണ്ട് ഇതൊക്കെ നന്നായി ചിലവാകുകയും ചെയ്യും. മുറിവൈദ്യൻ ആളെക്കൊല്ലും എന്ന മട്ടാണ് ഇതിൽ പലതും.

മെഡിക്കൽ പർപസിന് ഉപയോഗിക്കുന്ന ഫേസ് മാസ്കുകൾ ഈർപ്പം കടത്തി വിടുന്നവയല്ല. പുറത്ത് നിന്നുള്ള ചെറിയ നനവോ വെള്ളത്തുള്ളികളോ അകത്തോട്ടും, അകത്ത് നിന്നുള്ള ഉമിനീരുന്റെ നനവും നിശ്വാസത്തിലെ ഈർപ്പവും പുറത്തോട്ടും കടത്തിവിടാതിരിക്കാനുള്ള കോട്ടിങ്ങ് അതിനു മുകളിൽ ഉണ്ട്. അതൊകൊണ്ട് തന്നെ ഏറെ നേരം ഉപയോഗിച്ചാലും അകവും പുറവും തമ്മിൽ വൈറസുകൾക്കോ മറ്റ് മൈക്രോ ഓർഗാനിസംസിനോ സഞ്ചരിക്കാനുള്ള ഒരു മാർഗം ഉണ്ടാവില്ല.

ടിഷ്യൂ പേപ്പർ നേരെ മറിച്ചാണ്. അതിന്റെ ഉദ്ദേശം തന്നെ ഈർപ്പം വലിച്ചെടുക്കൽ ആണ്. മുഖത്ത് അല്പ നേരം വയ്ക്കുമ്പോൾ തന്നെ മുൻഭാഗം നനഞ്ഞ് കുതിരും. നാട്ടിലെ ചൂടിൽ വിയർപ്പും കൂടി ആവുമ്പോൾ പറയേണ്ടല്ലോ. വൈറസ്സും ബാക്റ്റീരിയയും പൊങ്കാലയിടും..

അതിബുദ്ധി കാണിക്കാൻ പറ്റിയ ഇടമല്ല ആരോഗ്യമേഖല. ഒഫിഷ്യൽ നിർദ്ദേശങ്ങൾ മാത്രം സ്വീകരിക്കുക. സൂക്ഷിക്കുക!

ഈ വീഡിയോ ഒട്ടുമിക്കവരും കണ്ടുകാണും. ലോകത്ത് എല്ലാത്തിനും DIY സൊലൂഷ്യൻ ഉണ്ടെന്ന് കരുതുന്ന ഒരു വലിയ സമൂഹം…

Posted by Saan on Tuesday, March 10, 2020