റാണാ കപൂറിന് രാജീവിന്റെ പെയിന്റിങ് വിറ്റു; പ്രിയങ്കയെ ചോദ്യം ചെയ്‌തേക്കും

single-img
11 March 2020


ദില്ലി: യെസ് ബാങ്ക് കേസുമായി ബന്ധപ്പെട്ട് പ്രിയങ്കാഗാന്ധി വദേരയെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രിയങ്കാഗാന്ധിയുടെ കൈവശമുണ്ടായിരുന്ന രാജീവ് ഗാന്ധിയുടെ പെയിന്റിങ് യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ രണ്ട് കോടിരൂപയ്ക്ക് വാങ്ങിയ സംഭവത്തിലാണ് ചോദ്യം ചെയ്യുക.

പ്രശസ്ത ചിത്രകാരന്‍ എംഎഫ് ഹുസൈന്‍ വരച്ച പെയിന്റിങ്ങാണ് റാണാ കപൂര്‍ വാങ്ങിയത്.ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിലാണ് അദേഹം പെയിന്റിങ് സംബന്ധിച്ചും മൊഴി നല്‍കിയതെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു