അമിത് ഷായെ പുറത്താക്കിയ ശേഷം ഡല്‍ഹി കലാപത്തില്‍ അന്വേഷണം നടത്തണം: കോൺഗ്രസ്

single-img
11 March 2020

ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഡല്‍ഹി കലാപത്തെ കുറിച്ച് ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

രാജ്യ തലസ്ഥാനം കത്തുമ്പോള്‍ ആഭ്യന്തര മന്ത്രിയായ അമിത് ഷാ എവിടെ ആയിരുന്നു എന്നും അദ്ദേഹം നീറോ ചക്രവര്‍ത്തിയെപ്പോലെയാണെന്നും രഞ്ജന്‍ ചൗധരി പറഞ്ഞു. ഡൽഹിയിൽ നടന്ന കലാപങ്ങളിൽ കലാപത്തില്‍ അന്വേഷണം നടത്തണമെന്നും എന്നാല്‍ ഷായെ പുറത്താക്കി വേണം നടത്താനെന്നും അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം തന്നെ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയ നടപടിയേയും ചൗധരി ചോദ്യം ചെയ്തു.