കൊറോണയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച സമ്മേളനം കൊറോണ മൂലം ഒഴിവാക്കി

single-img
11 March 2020

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കൊറോണ വാറസ് ബാധയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്ന യോഗം ഒഴിവാക്കി. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് യോഗം വേണ്ടെന്നു വച്ചത്. കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് ആണ് വെള്ളിയാഴ്ച നടത്താനിരുന്ന സമ്മേളം റദ്ദാക്കിയത്.

ലോകം കൊറോണ ഭീഷണി നേരിടുമ്പോള്‍ എങ്ങനെ ബിസിനസ് ചെയ്യാമെന്ന വിഷയം ചര്‍ച്ച ചെയ്യാനാണ് സമ്മേളനം ആസൂത്രണം ചെയ്തത്. ഇതോടനുബന്ധിച്ച് നടത്താനിരുന്ന മറ്റു സമ്മേളനങ്ങളും കൊണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് റദ്ദാക്കി. ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന കാര്‍ ഷോ ഓഗസ്റ്റിലേക്ക് മാറ്റുമെന്ന് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ ചൊവ്വാഴ്ച അറിയിച്ചു.

ന്യൂയോര്‍ക്കിലും സമീപ നഗരങ്ങളിലും കൊറോണ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. രാജ്യത്ത് കര്‍ശനമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ ഒത്തു ചേരുന്ന പരിപാടികള്‍ ഒഴിവാക്കാനാണ് തീരുമാനം.കൊറോണ ബാധയെ തുടര്‍ന്ന് യുഎസ് ഇതുവരെ അമ്പതോളം കോര്‍പറേറ്റ് പരിപാടികളാണ് മാറ്റിവച്ചത്.