ബ്രിട്ടണില്‍ ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു

single-img
11 March 2020

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊറോണ(കൊവിഡ്19) സ്ഥിരീകരിച്ചു. എംപിയും ആരോഗ്യവകുപ്പിലെ മന്ത്രിയുമായ നദീന ഡോറിസിന് കഴിഞ്ഞദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. മന്ത്രിക്ക് തന്നെ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യം ബ്രിട്ടനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും നിലവില്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും മന്ത്രി തന്നെയാണ് അറിയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് നദീന. എം.പിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പ് തുടങ്ങിക്കഴിഞ്ഞു.

ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ബ്രിട്ടീഷ് എം.പി നൂറുകണക്കിന് ആളുകളുമായി ബന്ധം പുലര്‍ത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഈ ലിസ്റ്റില്‍ ഉള്‍പ്പെടും. ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് യു.കെയെ പ്രതിസന്ധിയിലാക്കി ആരോഗ്യമന്ത്രിക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.