കൊറോണ വെെറസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി കേന്ദ്രമന്ത്രി; ട്രോളുകളുമായി സോഷ്യല്‍ മീഡിയ

single-img
10 March 2020

രാജ്യമാകെ കൊറോണ ഭീതി പടരവെ വെെറസിനെ തുരത്താനായി വളരെ വത്യസ്ത രീതിയുമായി എത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. കൊറോണ പടർത്തുന്ന വെെറസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് മന്ത്രിയും സംഘവും പ്രതിഷേധം നടത്തിയത്.

മന്ത്രി നടത്തിയ കോവിഡ് വിരുദ്ധ പോരാട്ടം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ദേശീയ തലത്തിൽ
ചെെനീസ് കൗൺസിൽ ജനറൽ താങ് ഗുവാചിയുമായി ചേർന്നാണ് അത്തേവാല പ്രതിഷേധം സംഘടിപ്പിച്ചത്.

വെെറസിനെതിരെ നടത്തിവരുന്ന അതീവ നിർണായകമായ പോരാട്ടത്തിലാണ് മന്ത്രിയെന്ന് സോഷ്യൽ മീഡിയ കുറിച്ചു. കേന്ദ്ര മന്ത്രി നടത്തുന്ന പ്രതിഷേധം കണ്ട് വെെറസ് നാടുവിട്ടെന്നാണ് മറ്റൊരാള്‍ ട്വിറ്ററിൽ കുറിച്ചത്. അതേസമയം ചിലർ വെെറസിന് ഇംഗ്ലീഷ് അറിയുമോ എന്ന കാര്യം സംശയവും പങ്കുവെച്ചു.