കേരളത്തില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 14

single-img
10 March 2020

കേരളത്തിൽ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടുകൂടി ഇതുവരെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ കൊറോണ സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Support Evartha to Save Independent journalism

സംസ്ഥാനത്തിൽ ഇന്ന് മാത്രം എട്ട് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.