ജയം രവിയും ലക്ഷ്മണും ഒന്നിക്കുന്ന ‘ഭൂമി’യുടെ ടീസര്‍ കാണാം

single-img
10 March 2020

തമിഴ് സൂപ്പർ താരം ജയം രവിയും ലക്ഷ്മണും ഒന്നിച്ചെത്തുന്ന ഭൂമി എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഈ ചിത്രത്തില്‍ നിധി അഗര്‍വാള്‍ ആണ് നായികയാവുക. ഇവർക്കൊപ്പം റോണിത് റോയ്, രാധാരവി, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ എത്തുന്ന മറ്റ് താരങ്ങള്‍.

Support Evartha to Save Independent journalism

ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍, ജനഗണമന എന്നിവയാണ് ജയം രവിയുടെ പുതിയ ചിത്രങ്ങള്‍. ഭൂമിക്ക് സംഗീതം ഒരുക്കുന്നത് ഡി. ഇമ്മനാണ്. മെയ് മാസം ഒന്നിന് ചിത്രം തിയേറ്ററില്‍ എത്തും.