ഇറ്റലിയിൽ നിന്നെത്തിയവർ പറയുന്നത് പച്ചക്കള്ളം: എല്ലാ മുൻകരുതൽ നിർദേശങ്ങളും വിമാനത്താവളത്തിൽ നൽകിയിരുന്നതായി സഹയാത്രികൻ

single-img
10 March 2020

സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയില്ലെന്ന് റാന്നിയിലെ കുടുംബത്തിനൊപ്പം സഞ്ചരിച്ച ജേക്കബ്ബ് റോഡ്രിഗസ്. രോഗബാധിതര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ശേഷം ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ഇദ്ദേഹം. മുൻകരുതൽ നിർദേശങ്ങൾ ഒന്നും വിമാനത്താവളത്തിൽ നിന്നും കിട്ടിയിട്ടില്ല എന്ന വാദം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മുൻകരുതൽ നിർദേശങ്ങളും വിമാനത്താവളത്തിൽ തന്നെ നൽകിയിരുന്നതായി റോഡ്രിഗസ് മാധ്യമങ്ങളോട് പറഞ്ഞു. 

കേരളത്തിൽ രോഗം പടർത്തിയ ഇറ്റലിക്കാർ സഞ്ചരിച്ച അതേ വിമാനത്തിൽ തന്നെയാണ് റോഡ്രിഗസും വന്നത്. വിമാനത്താവളത്തിലെ മശഡിക്കൽ ടീമിനെ കണ്ടതിനു ശേഷമേ പുറത്തിറങ്ങാവു എന്ന നിർദ്ദേശം വിമാനത്തിനുള്ളിൽ നിന്നു തന്നെ ലഭിച്ചിരുന്നു. അതിൻപ്രകാരമാണ് യാത്രക്കാർ ചെയ്തതും. ഞങ്ങളുടെ ടെമ്പറേച്ചറൊക്കെ നോക്കി മറ്റ് അസ്വസ്ഥതകളൊന്നുമില്ല എന്ന ഉറപ്പിച്ചിട്ടാണ് അവർ ഞങ്ങളെ വിട്ടത്- റോഡ്രിഗസ് പറയുന്നു. 

വിമാനത്താവള അധികൃതർ ഒരു ഫോം ഉൾപ്പെടെ പൂരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെത്തിയാൽ അടുത്തുള്ള ഐസൊലേഷൻ വാർഡുള്ള ആശുപത്രികളുമായി ബന്ധപ്പെടണമെന്നും 14 ദിവസ സുരക്ഷാ മുൻകരുതലെടുക്കണമെന്നും പറഞ്ഞിരുന്നു. മറ്റു യാത്രക്കാരെല്ലാം അത് കൃത്യമായി പാലിച്ചുവെന്നാണ് വിശ്വസാമശന്നും റോഡ്രിഗസ് പറഞ്ഞു. 

ഇറ്റലിയില്‍ നിന്നാണെന്ന് പറഞ്ഞിട്ടും വിമാനത്താവളത്തിൽ ഒരു പരിശോധനയ്ക്കും ആവശ്യപ്പെട്ടില്ലെന്നും  എവിടെനിന്നാണു വരുന്നതെന്നു പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകുമെന്നും ഇറ്റാലിയൻ ദമ്പതികളുടെ മകൻ പറഞ്ഞിരുന്നു. നാട്ടിലെത്തിയ ശേഷം പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും കുടുംബം പറഞ്ഞു.  അമ്മയ്ക്ക് ആകെയുണ്ടായ പ്രയാസം രക്ത സമ്മര്‍ദംകൂടിയതാണ്. അതിനാണു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും അയാൾ പറഞ്ഞിരുന്നു.