കൊറോണ: ഇറ്റാലിയൻ ജയിലുകളിലെ കലാപത്തിൽ അറു തടവുകാർ കൊല്ലപ്പെട്ടു; ഒറ്റയ്ക്ക് കുർബാന അർപ്പിച്ച് മാർപാപ്പ

single-img
10 March 2020

കോവിഡ് വെെറസ് നടമാടുന്ന ഇറ്റാലിയിൽ ജയിലുകളിൽ കലാപം പടർന്നു പിടിക്കുന്നു. കലാപത്തിൽ ആറു തടവുകാർ കൊല്ലപ്പെട്ടു. പല ജയിലുകൾക്കും തീയിട്ടിരിക്കുകയാണ്. രോഗം പടരുന്ന പശ്ചാത്തലത്തിൽ കുടുംബാംഗങ്ങൾക്കു സന്ദർശന നിയന്ത്രണം ഏർപ്പെടുത്തിയതാണ് കലാപത്തിലേക്കു നയിച്ചത്.

കോവിഡ് ബാധ ശക്തമായ പ്രദേശത്തുള്ള മൊദേനയിലെ ജയിലിലാണ് 6 തടവുകാർ മരിച്ച്. ഇതിൽ രണ്ടു പേർ അമിതമായി മരുന്നു കഴി‍ച്ചുവെന്നാണ് അധികൃതർ പറയുന്നത്. പവിയയിലെ ജയിലിനാണ് തീയിട്ടത്. ജയിൽപുള്ളികൾ തടഞ്ഞുവച്ച ഗാർഡുമാരെ പൊലീസ് മോചിപ്പിച്ചു 

ഇതിനിടെ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ചത്തെ പ്രഭാത കുർബാന നടത്തിയത് വത്തിക്കാൻ ഹോട്ടലിലെ ചാപ്പലിൽ തനിച്ചായിരുന്നു. മാർപാപ്പയുടെ താമസസ്ഥലമാണ് വത്തിക്കാൻ ഹോട്ടൽ. ടിവിയിലൂടെ കു‍ർബാന തത്സമയം പ്രക്ഷേപണം ചെയ്തതു മാത്രമാണ് ജനങ്ങൾ കണ്ടത്. ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കോവിഡ് ബാധിതർക്കും അവരെ പരിചരിക്കുന്നവർക്കുമായി മാർപാപ്പ പ്രാർഥിച്ചു.

മാർപാപ്പയ്ക്ക് രണ്ടാഴ്ച മുൻപ് ജലദോഷം ബാധിച്ചത് ഭയപ്പെടുത്തിയിരുന്നു. രോഗമുക്തി നേടിയെങ്കിലും പൊതുസദസ്സുകൾ ഒഴിവാക്കുകയാണ് ഇപ്പോൾ പോപ്പ്. ഫ്രാൻസിൽനിന്നുള്ള ബിഷപുമാരുമായും സ്ഥലം മാറിപ്പോകുന്ന രണ്ടു അംബാസഡർമാരുമായും മാർപാപ്പ സ്വകാര്യ കൂടിക്കാഴ്ചയും നടത്തി.

വത്തിക്കാനിൽ ഒരാൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കുർബാനകളും മറ്റു പൊതുപരിപാടികൾ രാജ്യത്ത് നിർത്തിവച്ചിരിക്കുകയാണ്. വത്തിക്കാൻ മ്യൂസിയം അടച്ചു.