സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

single-img
10 March 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 12 ആയി. മുഖ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ള്ള ആ​റ് പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ദമ്പതികളുടെ വൃ​ദ്ധ​മാ​താ​പി​താ​ക്ക​ള്‍​ക്കും ഇ​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന കോ​ട്ട​യം സ്വ​ദേ​ശി​ക​ള്‍​ക്കും മ​റ്റ് ര​ണ്ടു കു​ടും​ബ സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധ സം​ശ​യി​ച്ച്‌ 19 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രു​ടെ ശ്ര​വ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​റ്റ​ലി​യി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി​യ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ആ​റ് പേ​ര്‍​ക്കു കൂ​ടി വൈറസ്‌ സ്ഥി​രീ​ക​രി​ച്ച​ത്.