കൊറോണ ചൂണ്ടിക്കാട്ടിയതിന് ജോലിയിൽ നിന്നും പിരിച്ചുവിട്ടെന്ന ഡോ. ഷിനു ശ്യാമളൻ്റെ വാദം കള്ളം; വിശദീകരണവുമായി ആശുപത്രി അധികൃതർ

single-img
10 March 2020

കൊറോണ ചൂണ്ടിക്കാട്ടിയ കാരണത്താല്‍ സ്വകാര്യ ക്ലിനിക് ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന ഡോ. ഷിനു ശ്യാമളന്റെ വാദം കള്ളമെന്ന് ആശുപത്രി അധികൃതര്‍. ഇതുമായി ബന്ധപ്പെട്ട് ഡോ. ഷിനുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്നാണ് അധികൃതരുടെ വിശദീകരണം.

സ്വകാര്യ ക്ലിനിക്കിലെത്തിയ രോഗിയെ സംശയം തോന്നി ആരോഗ്യ വകുപ്പിനെയും പൊലീസിനെയും അറിയിച്ചിരുന്നു. ഇക്കാര്യം ഫെയ്‌സ്ബുക്കിലും കുറിച്ചിരുന്നു. ഇതേ തുടര്‍ന്ന് തന്നെ ജോലിയില്‍ നിന്നു പുറത്താക്കിയതായാണ് ഡോ ഷിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താന്‍ ചെയ്തതില്‍ തെറ്റില്ലെന്നും ഇനിയും ശബ്ദിക്കുമെന്നും അവര്‍ കുറിപ്പിലൂടെ പറഞ്ഞിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തള്ളിയാണ് ആശുപത്രി അധികൃതര്‍ രംഗത്തുവന്നത്. ഡോ. ഷിനു പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും അതേ കുറിച്ച് അറിവില്ലെന്നും ആശുപത്രി അധികൃതര്‍ ഇവാര്‍ത്തയോട് പറഞ്ഞു.

ഡോ. ഷിനു ശ്യാമളന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട്…

Posted by Shinu Syamalan on Monday, March 9, 2020