കൊറോണ: ഇനി ഒരറിയിപ്പുണ്ടാവുന്നത് നിയമസഭാ സമുച്ചയത്തിൽ സന്ദർശകർക്ക് പ്രവേശന വിലക്ക്

single-img
10 March 2020

കേരളത്തിൽ കൊറോണ വൈറസ് വീണ്ടും സ്ഥിരീകരിക്കപ്പെട്ടതോടെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ നിയമസഭാ സമുച്ചയത്തിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. വൈറസിന്റെ വ്യാപനം തടയുന്നതിനായി സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബയോമെട്രിക് പഞ്ചിങ് പൂര്‍ണമായും നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.

ഈ മാസം 31 വരെയാണ് പഞ്ചിംഗ് നിർത്തിവച്ചിരിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. സർക്കാർ തീരുമാനം പിന്തുടർന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇത്തരത്തിൽ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.