കൊവിഡ് 19; അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചു, ഡോ.ഷിനു ശ്യാമളനെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ ഓഫീസ്

single-img
10 March 2020

കൊവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഡോ ഷിനു ശ്യാമളനെതിരെ നിയമ പരമായ നടപടി സ്വീകരിക്കുമെന്ന് തൃശൂര്‍ ഡിഎംഒ ഓഫീസ്.
ആരോഗ്യ പ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും ഡോ. ഷിനു ശ്യാമളനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തൃശ്ശൂര്‍ ഡി എം ഒ പറഞ്ഞു.

ഷിനു ശ്യാമളന്‍ പറഞ്ഞ രോഗിയെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. അയാള്‍ ജനുവരി 30 നാണ് വന്നതെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. അതിന് ശേഷമാണ് അയാളെ വിട്ടയച്ചത്. പക്ഷേ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് ഷിനു പ്രചരിപ്പിക്കുന്നു. കൊറോണ സംശയിക്കുന്നയാള്‍ എത്തിയാല്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ തന്ത്രപൂര്‍വ്വം അയാളെ അവിടെ ഇരുത്തി ആരോഗ്യവക്യപ്പിനെ അറിയിക്കണമായിരുന്നു എന്നും ഡിഎംഒ പറഞ്ഞു

ഡോ ഷിനു ജോലി ചെയ്യുന്ന സ്വകാര്യ ക്ലിനിക്കില്‍ എത്തിയ രോഗിയെ കൊറോണ ബാധയുള്ളതായി സംശയിച്ച് ആരോഗ്യ വകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചിരുന്നു. ഫെയ്‌സ് ബുക്കിലും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് തന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പിരിച്ചു വിട്ടതായി ഡോ ഷിനു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഡോ. ഷിനുവിന്റെ വാദങ്ങളെ തള്ളി ആശുപത്രി അധികൃതര്‍ രംഗത്തു വന്നിരുന്നു.