രാഹുല്‍ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തിരിച്ചു വരേണ്ട സമയമാണിത്: ദിനേഷ് ഗുണ്ടുറാവു

single-img
10 March 2020

രാഹുല്‍ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തിരിച്ചു വരേണ്ട സമയമാണിതെന്ന് മുന്‍ കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു. ഇപ്പോഴുള്ള ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിൽ രാഹുല്‍ ഗാന്ധി കോണ്‍സിനെ മുന്നില്‍ നിന്ന് നയിക്കേണ്ട സമയമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് പാർട്ടിയുടെ
ഉയര്‍ന്ന നേതൃനിരയില്‍ വലിയ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ രാഹുല്‍ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും ശ്രമിക്കേണ്ട സമയമാണിത്.

എന്ത് സംഭവിച്ചാലും ഇനിയും ഇത് പോലെ നമുക്ക് പോവാനാവില്ലെന്നും ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് ശേഷമാണ് ദിനേഷ് ഗുണ്ടുറാവുവിന്റെ പ്രതികരണം. സിന്ധ്യ ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പിന്നാലെ സംസ്ഥാനത്തെ 20 കോണ്‍ഗ്രസ് എംഎല്‍എമാരും രാജിവെച്ചിരുന്നു.