മധ്യപ്രദേശില്‍ ബിജെപിയുടെ ഗൂഡാലോചന ജനവിധി അട്ടിമറിക്കാന്‍: ദിഗ്‌വിജയ് സിങ്

single-img
10 March 2020


ദില്ലി: മധ്യപ്രദേശില്‍ ജനവിധി അട്ടിമറിക്കാനുള്ള മനപൂര്‍വ്വമായ ഗൂഡാലോചനയാണ് ബിജെപി നടത്തുന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗളുരുവിലേക്ക് പോയ മൂന്ന് ഫ്‌ളൈറ്റുകളും ബിജെപി ഏര്‍പ്പാടാക്കിയതാണ്. ഇക്കാര്യത്തില്‍ കൃത്യമായ ധാരണ പാര്‍ട്ടിക്കുണ്ടെന്നും അദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ജ്യോതിരാദിത്യസിന്ധ്യ രാജിവെക്കുകയായിരുന്നു. ഇന്നലെ കമല്‍നാഥിന്റെ നിര്‍ദേശപ്രകാരം കാബിനറ്റ് രാജിവെച്ചിരുന്നു.