കൊവിഡ്-19: കേരളത്തിൽ തടവുകാർക്കായി ഐസൊലേഷൻ സെല്ലുകൾ തയ്യാറാക്കും

single-img
10 March 2020

തിരുവനന്തപുരം: കേരളത്തിൽ പുതുതായി ആറു പേർക്ക് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജയിലുകളിലും ഐസൊലേഷൻ സെല്ലുകൾ തയാറാക്കാൻ നിർദേശം. ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങാണ് ഐസൊലേഷൻ സെല്ലുകൾ ഒരുക്കാൻ നിർദേശം പുറപ്പെടുവിച്ചത്.

പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ പ്രത്യേകം സജ്ജീകരിച്ച സെല്ലുകളിലേക്ക് മാറ്റും. പുതിയ തടവുകാർ ജയിലുകളിലെത്തിയാൽ ആറു ദിവസം പ്രത്യേക മുറികളിലാവും പാർപ്പിക്കുക. ഇതിനായി അഡ്മിവിസ്ട്രേറ്റീവ് ബ്ലോക്കിൽ പ്രത്യേക മുറികൾ തയാറാക്കും. പരോളിന് ശേഷം മടങ്ങിയെത്തുന്ന തടവുകാരെയും സമാന രീതിയിൽ പ്രത്യേക മുറിയിൽ പാർപ്പിക്കും.