കോവിഡ് 19; കേരളത്തില്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

single-img
10 March 2020

കേരളത്തിൽ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. കൊറോണ ഭീതി പടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഗതാഗത മന്ത്രി ഉയർത്തിയ നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നും സംഘാടകർ അറിയിച്ചു.

Donate to evartha to support Independent journalism

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമസ്ഥരുടെ പതിമൂന്ന് സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. തങ്ങൾ ഉയർത്തിയ ന്യായമായ ആവശ്യങ്ങൾ സർക്കാർ പിന്നീട് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും യോഗം അറിയിച്ചു.