‘കൊറോണ ​ഗോ ബാക്ക്’ ഇന്ത്യയിലെത്തിയ വെെറസിനെ ‘പേടിപ്പിക്കാൻ’ ഗോ ബാക്ക് സമരവുമായി കേന്ദ്രമന്ത്രി

single-img
10 March 2020

ചെെനയിലെ വുഹാനിൽ നിന്ന് പൊട്ടി പുറപ്പെട്ട കൊവിഡ്19 ലോകമാകെ വ്യാപിക്കുകയാണ്. ഇന്ത്യയിലും കൊറോണ വെെറസ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ രാജ്യം കൊറോണ ഭീതിയിലിരിക്കെ, വെെറസിനെ തുരത്താൻ വത്യസ്ത രീതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. കൊറോണ വെെറസിനെതിരെ മുദ്രാവാക്യം വിളിച്ചാണ് മന്ത്രിയും സംഘവും കോവിഡ് 19നെതിരെ പോരാടുന്നത്. രാജ്യത്തെ ലോകത്തിനു മുന്നിൽ തന്നെ പരിഹാസ്യമാക്കുന്ന മന്ത്രിയുടെ കോവിഡ് വിരുദ്ധ പോരാട്ടം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ചെെനീസ് കൗൺസിൽ ജനറൽ താങ് ഗുവാചിയുമായി ചേർന്നാണ് അത്തേവാല പ്രതിഷേധം സംഘടിപ്പിച്ചത്. വെെറസിനെതിരായ നിർണായകമായ പോരാട്ടത്തിലാണ് മന്ത്രിയെന്ന് സോഷ്യൽ മീഡിയ കുറിച്ചു. ​ഗോമൂ​ത്രവും ചാണകവും സൂര്യപ്രകാശവും കൊറോണയെ തുരത്തുമെന്ന് പറഞ്ഞ ബിജെപി നേതാക്കന്മാർക്ക് കേന്ദ്ര മന്ത്രിയുടെ സമരം മുതൽകൂട്ടാകാനാണ് സാധ്യത.

മന്ത്രിയുടെ പ്രതിഷേധം കണ്ട് വെെറസ് നാടുവിട്ടിട്ടുണ്ട്, വെെറസിന് ഇംഗ്ലീഷ് അറിയുമോ? എന്നാണ് കേന്ദ്രമന്ത്രിയുടെ സമരം കണ്ട് ട്വിറ്ററിലെ മറുപടികൾ .