60ാം വയസില്‍ ജീവിത സഖിയെ കണ്ടെത്തി കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക്; വധു പഴയ സുഹൃത്ത്

single-img
10 March 2020


മുംബൈ: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന മുകുള്‍ വാസ്‌നിക് വിവാഹിതനായി. തന്റെ അറുപതാം വയസിലാണ് അദേഹം ജീവിതസഖിയെ കണ്ടെത്തിയത്. രവീണ ഖുറാനയെന്ന പഴയകാല സുഹൃത്താണ് വധു. മുകുള്‍ വാസ്‌നികിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ടാണ്.

രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടന്ന വിവാഹസത്കാരത്തില്‍ പങ്കെടുത്തു. ്. മഹാരാഷ്ട്രയിലെ പ്രമുഖ നേതാവായിരുന്ന ബാലകൃഷ്ണ വാസ്നികിന്റെ മകനാണ് മുകുള്‍ വാസ്നിക്