അ​ധി​കാ​ര​ത്തി​ന്‍റെ അ​പ്പ​ക​ഷ്ണം ക​ണ്ടാ​ൽ കേരളത്തില്‍ ആരും ബി​ജെ​പി​യി​ലേ​ക്ക് പോ​കി​ല്ല: രമേശ്‌ ചെന്നിത്തല

single-img
10 March 2020

അ​ധി​കാ​ര​ത്തി​ന്‍റെ അ​പ്പ​ക​ഷ്ണം ക​ണ്ടാ​ൽ കേരളത്തിൽ ആ​രും ബി​ജെ​പി​യി​ലേ​ക്ക് പോ​കി​ല്ല എന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മധ്യപ്രദേശിൽ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മു​ൻ കേ​ന്ദ്ര​മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യയുടെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റു​ന്ന​വ​ർ ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കു​ട്ട​യി​ൽ എ​റി​യ​പ്പെ​ടു​മെ​ന്നുംഅദ്ദേഹം പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രിയായ ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ദ്ദ എ​ന്നി​വ​രെ ക​ണ്ട ശേ​ഷ​മാ​ണ് സി​ന്ധ്യ കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം രാ​ജി​വ​ച്ച​ത്. കോൺഗ്രസിൽ നിന്നുള്ള രാ​ജി​ക്ക​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. സി​ന്ധ്യ​ രാജിവെച്ച പിന്നാലെ പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പ​മു​ള്ള 19 മ​ധ്യ​പ്ര​ദേ​ശി​ലെ 19 എം​എ​ൽ​എ​മാ​രും രാ​ജി പ്ര​ഖ്യാ​പിക്കുകയുണ്ടായി.