പഞ്ചാബില്‍ ബിജെപി നേതാവ് കോണ്‍്ഗ്രസില്‍ ചേര്‍ന്നു

single-img
10 March 2020


ഭോപ്പാല്‍: പഞ്ചാബില്‍ ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജലാലാബാദ് പ്രസിഡന്റ് രജിന്ദര്‍കുമാര്‍ പരുത്തിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജലാലാബാദ് എംഎല്‍എ രമിന്ദര്‍ ആവുലയുടെ സാന്നിധ്യത്തിലുള്ള സ്വീകരണപരിപാടിയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
117 അംഗ പഞ്ചാബ് നിയമസഭയില്‍ 77 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. ആം ആദ്മി പാര്‍ട്ടിയ്ക്ക് 20, ശിരോമണി അകാലിദളിന് 15, ബി.ജെ.പി 3, ലോക് ഇന്‍സാഫ് 2 എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ സീറ്റ് നില.2009 മുതല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലാണ് ജലാലാബാദിലെ എം.പി