ബാബാ രാംദേവ് അവശനായത് ഗോമൂത്രം കുടിച്ചല്ല: വാർത്ത വ്യാജം

single-img
10 March 2020

കൊറോണ വൈറസിനെ ചെറുക്കാനായി ഗോമൂത്രം കുടിച്ച യോഗാ ഗുരു ബാബ രാംദേവ് ആശുപത്രിയിലായിയെന്ന് സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുകയാണ്. ബാബ രാംദേവ് അവശനായി ആശുപത്രി കട്ടിലില്‍ ഇരിക്കുന്ന ഒരു ചിത്രത്തോടെയായിരുന്നു ഈ വാര്‍ത്ത പ്രചരിച്ചത്. ഒട്ടേറെ പേരാണ് ഈ പോസ്റ്റ് സോഷ്യല്‍മീഡിയകളില്‍ ഷെയര്‍ ചെയ്തത്. 

പക്ഷേ ഇത് വ്യാജ വാര്‍ത്ത ആണെന്നാണ് ഒരു വിഭാഗം പേർ ചൂണ്ടിക്കാണിക്കുന്നത്. ഈ ചിത്രം 2011ലേതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

2011ല്‍ കള്ളപ്പണത്തിനെതിരെ നിരാഹാര സമരം നടത്തിയ രാംദേവ് അവശനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ചിത്രമാണിത്. ഈ ചിത്രമാണ് വ്യാജ കുറിപ്പോടെ പ്രചരിച്ചത്. കൊറോണവൈറസിനെതിരെ ഗോമൂത്രം കുടിച്ച് അവശനായെന്ന വാര്‍ത്ത അസംബന്ധമാണെന്നു അദ്ദേഹത്തിന്റെ വക്താവ് തിജറാവാല മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ബാബാ രാംദേവ് പൂര്‍ണ ആരോഗ്യവനാണെന്നും അദ്ദേഹം പറഞ്ഞു.