മുന്‍മുഖ്യമന്ത്രിമാരുടെ തടങ്കല്‍ മോചനം; എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രമേയം നല്‍കി

single-img
9 March 2020


ദില്ലി: ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരുടെ മോചനം ആവശ്യപ്പെട്ട് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രമേയം നല്‍കി. കേന്ദ്രസര്‍ക്കാരിനാണ് ഫാറൂഖ് അബ്ദുല്ല,ഒമര്‍ അബ്ദുല്ല,മെഹ്ബൂബ മുഫ്തി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ മോചനം ആവശ്യപ്പെട്ട് പ്രമേയം നല്‍കിയത്.

Support Evartha to Save Independent journalism

മൂന്ന് മുന്‍മുഖ്യമന്ത്രിമാരും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായുള്ള സര്‍ക്കാരിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. അനിശ്ചിതകാലത്തേക്കുള്ള തടങ്കല്‍ അവരുടെ മൗലിക അവകാശലംഘനമാണ്. കശഅമീരിലെ സാധാരണക്കാര്‍ക്ക് ഭരണഘടന വാഗ്ദാനം നല്‍കുന്ന മാന്യതയ്ക്കും അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാണിതെന്നും അവര്‍ ആരോപിച്ചു.