മലയാളത്തില്‍ മുന്നറിയിപ്പുമായി ഖത്തര്‍; ‘കൊറോണയെകുറിച്ച് വ്യാജപ്രചരണം നടത്തിയാല്‍ നിയമ നടപടി’

single-img
9 March 2020

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് മലയാളത്തില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കൊറോണയുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ നിയമനടപടിയുണ്ടാവുമെന്നും യഥാര്‍ത്ഥ്യം അറിയാന്‍ അധികൃതരെ മാത്രം വിളിക്കുക എന്ന അറിയിപ്പാണ് മലയാളത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘കിംവദന്തികൾ പ്രചരിപ്പിക്കുതും അതിൽ പങ്കാളിയാവുന്നതും ഗുരുതരമായ കുറ്റമാണ്. അതിനു നിങ്ങൾ നിയമപരമായി ഉത്തരവാദികളായിരിക്കും. കിംവദന്തികൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ ബന്ധപ്പെട്ട അധികൃതർ വിളിച്ചുവരുത്തുകയും അവർക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുകയും ചെയ്യും.
വിവര ശേഖരണത്തിന് ഔദ്യോഗിക ഏജൻസികളെ മാത്രം ആശ്രയിക്കുന്നത് കിംവദന്തികളിൽ നിന്നും അജ്ഞാത കഥകളിൽ നിന്നും വിട്ടുനിൽക്കാൻ സഹായകമാകും.’ അറിയിപ്പില്‍ പറയുന്നു.

അതേസമയം, ഇതര ഭാഷക്കാരായ പ്രവാസികളെ ഉദ്ദേശിച്ച് മറ്റ് ഭാഷകളില്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

Involvement in spreading or circulating rumours is a serious offence and may expose you to legal accountability. The…

Posted by Ministry of Interior – Qatar on Monday, March 9, 2020

ഇതുവരെ 15 പേര്‍ക്കാണ് ഖത്തറില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ലോക വ്യാപകമായി കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 14 രാജ്യത്തില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.