ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഖത്തർ: അവധിക്കുവന്നവർ പ്രതിസന്ധിയിൽ

single-img
9 March 2020

ഇന്ത്യ ഉൾപ്പെടെ പതിനാല് രാജ്യങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി ഖത്തർ. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, ഇറാന്‍, കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിലാണ് വിലക്ക്. ഇറാഖ്, ലെബനൻ, സൌത്ത് കൊറിയ,തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യങ്ങൾക്കാണ് ഖത്തർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

Donate to evartha to support Independent journalism

ഖത്തറിൽ താമസ വിസയുള്ളവർ, വിസിറ്റ്‌ വിസക്കാർ എന്നിവർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്താറിൽ പ്രവേശിക്കാൻ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതമായി നീളുമെന്നുറപ്പായി. 

ഇതിനിടെ കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യയിലെ സ്കൂളുകളും കോളേജുകളും വിദ്യാഭ്യാസ മന്ത്രാലയം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. സൗദിയില്‍ രോഗം ബാധിച്ച 19ല്‍ പതിനൊന്നുപേരും കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ നിന്നുള്ളവരായതിനാൽ ഇവിടേക്ക് വരുന്നതിനും പുറത്തുപോകുന്നതിനും താൽക്കാലിക വിലക്കേർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗ്യാസ് സ്റ്റേഷനുകളും ഫർമാസികളും ആശുപത്രികളും ഉൾപ്പെടെയുള്ള അത്യാവശ്യ സേവന മേഘലകൾ മാത്രമേ ഇവിടെ പ്രവർത്തിക്കുന്നുള്ളൂ.